സച്ചിന്റെ മക്കളുടെ പേരിൽ മോദിക്ക് വേണ്ടി ട്വിറ്ററിൽ വ്യാജപ്രചരണം;തന്റെ മക്കൾ ട്വിറ്ററിൽ ഇല്ലെന്ന് സച്ചിൽ

single-img
1 February 2014

സച്ചിന്റെ മക്കളായ സാറ ടെൻഡുൽക്കറുടേയും അർജുൻ ടെൻഡുൽക്കറുടെയും പേരിൽ ട്വിറ്ററിൽ വ്യാജ അക്കൗണ്ടുകൾ.വ്യാജ അക്കൗണ്ടുകൾ വഴി മോദിക്ക് അനുകൂലമായ അപ്ഡേറ്റുകളാണു പോസ്റ്റ് ചെയ്തുകൊണ്ടിരുന്നത്.സച്ചിന്റെ മക്കളാണെന്ന് കരുതി ഇരുവരേയും ഫോളോ ചെയ്യാനും ആയിരങ്ങൾ ഉണ്ടായിരുന്നു.സച്ചിന്റെ മക്കളാണെന്ന് കരുതി ഫോളോ ചെയ്തവർക്ക് മുന്നിലേക്കാണു മോദി അനുകൂലമായ പോസ്റ്റുകൾ എത്തിത്തുടങ്ങിയത്.എന്തായാലും ഈ വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരം സച്ചിന്റെ ചെവിയിലും എത്തി.തന്റെ രണ്ടും മക്കളും ട്വിറ്ററിൽ ഇല്ലെന്ന് സച്ചിൽ പറഞ്ഞിട്ടുണ്ട്.തന്റെ മക്കളുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകളെ വിശ്വസിക്കരുതെന്നും ഫേസ്ബുക്കിൽ എഴുതിയ കുറുപ്പിൽ സച്ചിൻ പറയുന്നുണ്ട്