അഗസ്‌റ്റാ വെസ്‌റ്റ്ലാന്റ്‌ ഹെലികോപ്‌റ്റര്‍ ഇടപാടില്‍ ഇടനിലക്കാരന്റെ കത്ത്‌ പുറത്ത്‌.

single-img
1 February 2014

heliകേന്ദ്രസര്‍ക്കാരിനെ സംശയത്തിന്റെ നിഴലിലേക്ക്‌ നീക്കി നിര്‍ത്തിയ അഗസ്‌റ്റാ വെസ്‌റ്റ്ലാന്റ്‌ ഹെലികോപ്‌റ്റര്‍ ഇടപാടില്‍ ഇടനിലക്കാരന്റെ കത്ത്‌ പുറത്ത്‌.വെസ്റ്റ്‌ലാൻഡ് ഹെലികോപ്റ്റർ ഇടപാട് നടക്കണമെങ്കിൽ സോണിയ ഗാന്ധിയെ സ്വാധീനിച്ചാൽ മതിയെന്നും അതിനായി അവരുടെ ഏഴ് ഉപദേഷ്ടാക്കളെ കാണണമെന്നും നിർദ്ദേശിക്കുന്ന തരത്തിലുള്ള രേഖകൾ ആണ് ഇപ്പോൾ പുറത്തുവന്നുത് . ഇറ്റാലിയൻ ബ്രിട്ടീഷ് കന്പനിയായ അഗസ്റ്റ വെസ്റ്റ്ലാൻഡിന്റെ ഏജന്റ് ക്രിസ്‌റ്റ്യൻ മൈക്കിൾ ഇന്ത്യയിലെ റീജനൽ സെയ്ൽസ് വിഭാഗം മേധാവി പീറ്റർ ഹ്യൂലെറ്റിനെഴുതിയ കത്തിൽ സോണിയയെ സ്വാധീനിക്കാൻ കാണേണ്ടവരുടെ പേരുകൾ വിവരിച്ചിട്ടുണ്ട്. മൻമോഹൻ സിംഗ്,​ അഹമ്മദ് പട്ടേൽ,​ പ്രണബ് മുഖർജി,​ എം.വീരപ്പ മൊയ്‌ലി,​ ഓസ്കാർ ഫെർണാണ്ടസ്,​ എം.കെ.നാരായണൻ,​ വിനയ് സിംഗ് എന്നിവരാണ് പട്ടികയിലുള്ളത്. കോപ്റ്റർ ഇടപാടിനെക്കുറിച്ച് അന്വേഷിക്കുന്ന ഇറ്റാലിയൻ സംഘം കോടതിയിൽ സമർപ്പിച്ചതാണ് ഈ കത്ത്. ഇടപാട് നടത്തിയതിൽ ക്രിസ്‌റ്റ്യൻ മൈക്കിൾ എന്ന ഇടനിലക്കാരനും പങ്കുണ്ടെന്ന് തെളിയിക്കാൻ വേണ്ടിയാണ് രേഖ ഹാജരാക്കിയത്. സ്വിറ്റ്സർലൻഡിലെ പ്രധാന ബിനാമിയായ ഗ്വിഡോ ഹാച്കെ കോപ്റ്റർ ഇടപാടിൽ അഞ്ചു കോടി രൂപയുടെ കോഴ വാങ്ങിയെന്നതാണ് ആരോപണം. ഹാച്കെയിൽനിന്നാണ് ഈ കത്ത് ഇറ്റാലിയൻ അന്വേഷണ സംഘം കണ്ടെടുത്തത്. വിവിഐപി കോപ്റ്റർ ഇടപാട് അഴിമതി ആരോപണങ്ങളെത്തുടർന്ന് ഇന്ത്യ റദ്ദാക്കിയിരിക്കുകയാണ്.