ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി പറഞ്ഞു.

single-img
31 January 2014

km വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന് രണ്ട് സീറ്റ് വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി പറഞ്ഞു. ഇക്കാര്യത്തില്‍ ഉചിതമായ സമയത്ത് അവകാശവാദം ഉന്നയിക്കുമെന്നും മാണി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സീറ്റു വിഷയം ചര്‍ച്ച ചെയ്യാന്‍ നാളെ കോട്ടയത്ത് ഉന്നതാധികാര സമിതി യോഗം ചേരുമെന്നും മാണി വ്യക്തമാക്കി.കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി യോഗമാണ് നേരത്തെ നടത്തിയ ചര്‍ച്ചയില്‍ രണ്ട് സീറ്റ് വേണമെന്ന ആവശ്യം മുന്നോട്ട് വെയ്ക്കാനുള്ള തീരുമാനമെടുത്തത്.ഇക്കാര്യം മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കളുമായി ചര്‍ച്ച ചെയ്യാന്‍ യോഗം തന്നെയും പി.ജെ. ജോസഫിനെയുമാണ് ചുമതലപ്പെടുത്തിയത്. അത് ഉചിതമായ സമയത്ത് ഉന്നയിക്കുമെന്നും മാണി പറഞ്ഞു.