തെലുങ്കാന ബില്‍ ആന്ധ്രാ നിയമസഭ തള്ളി : സ്വന്തം പാര്‍ട്ടിയെ വെല്ലുവിളിച്ചു കിരണ്‍ റെഡ്ഡി

single-img
30 January 2014

1860210കേന്ദ്രസര്‍ക്കാരിനെ പ്രതിസന്ധിയിലാഴ്ത്തിക്കൊണ്ട്  തെലുങ്കാന ബില്‍ ആന്ധ്രാ നിയമസഭ തള്ളി.തെലുങ്കാന വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ആന്ധ്രാപ്രദേശ് നിയമസഭയ്ക്ക്  കേന്ദ്രം  നല്‍കിയ സമയപരിധി ഇന്നവസാനിക്കാനിരിക്കെ ആണ് സംഭവം.

ആന്ധ്രാപ്രദേശ് സംസ്ഥാനം പുനസംഘടിപ്പിക്കാനുള്ള സമയപരിധി ഇന്നുവരെ നീട്ടിയത് രാഷ്ട്രപതി പ്രണബ് മുഖര്‍ജ്ജി ആണ്.എന്നാല്‍ മൂന്നാഴ്ചത്തെ കൂടി സമയം ചര്‍ച്ചകള്‍ക്കായി അനുവദിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അടക്കം 57 എം എല്‍ എ മാര്‍ ഒപ്പിട്ട നിവേദനം രാഷ്ട്രപതിക്ക് അയച്ചുകൊടുത്തിരുന്നു.

തങ്ങള്‍ തെലുങ്കാന രൂപീകരണത്തിനെതിരാണെന്ന് കാണിച്ചു 157 എം എല്‍ എ മാര്‍ സത്യവാങ്ങ്മൂലം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.തെലുങ്കാന ബില്‍ ഇപ്പോള്‍ നിലവിലുള്ള രീതിയില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചാല്‍ താന്‍ രാഷ്ട്രീയം വിടുമെന്നായിരുന്നു മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡിയുടെ ഭീഷണി.

ബില്‍ ആന്ധ്രപ്രദേശ് അസംബ്ലി തള്ളിയതോടെ വെട്ടിലായിരിക്കുകയാണ്.പാര്‍ലമെന്റില്‍ വോട്ടിനിട്ട് ബില്‍ പാസ്സാക്കിയെടുക്കുക എന്നത് കൊണ്ഗ്രസ്സിനു ഒരു വലിയ രാഷ്ട്രീയ പ്രതിസന്ധി ആയി മാറിയേക്കും.ഫെബ്രുവരി 5 നാണ് പാര്‍ലമെനട്ട് സമ്മേളനം തുടങ്ങുക.