കാഷ്മീരിന്റെ സ്ഥിരപരിഹാരത്തിനു പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഒമര്‍

single-img
30 January 2014

omarകാഷ്മീര്‍ പ്രശ്‌നം പൂര്‍ണമായി പരിഹരിക്കുന്നതിനു ചര്‍ച്ച നടത്താന്‍ പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നുവെന്നതിനു സമീപകാല തെളിവുകളൊന്നുമില്ലെന്നു ജമ്മുകാഷ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ഇന്ത്യയും പാക്കിസ്ഥാനും നല്ല അയല്‍ക്കാരാണെന്നു പറഞ്ഞ ഒമര്‍ ആ രാജ്യത്തെ ചിലയാളുകള്‍ തന്റെ അവസാനമാണു കാത്തിരിക്കുകയാണെന്നും പറഞ്ഞു. ബിബിസി ചാനലിന്റെ ‘ഹാര്‍ഡ് ടോക്ക്’ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഒമര്‍. യുഎസ്, യുകെ പൗരന്മാര്‍ ഉള്‍പ്പെടെ 16 രാജ്യക്കാര്‍ ജമ്മു- കാഷ്മീരില്‍ പിടിയിലാകുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുള്ളതായി സംസ്ഥാനത്തെ ഭീകരപ്രവര്‍ത്തനത്തെക്കുറിച്ചു ഒമര്‍ പറഞ്ഞു.