എംപിമാര്‍ക്ക് സ്വകാര്യ വിമാനങ്ങളില്‍ പ്രത്യേക പരിഗണന നല്കണമെന്നു സര്‍ക്കാര്‍ നിര്‍ദേശം

single-img
30 January 2014

turkish-plane-makes-belly-landing-no-injuries-report-2011-10-10_lപാര്‍ലമെന്റ് അംഗങ്ങള്‍ക്കു സ്വകാര്യ വിമാനങ്ങളില്‍ പ്രത്യേക പരിഗണന നല്കി ക്ലിയറന്‍സ് നടപടികള്‍ വേഗത്തിലാക്കണമെന്നു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു. പ്രോട്ടോകോള്‍ പാലിക്കണമെന്ന് മൂന്നുവര്‍ഷം മുമ്പ് വിമാനക്കമ്പനികള്‍ക്കു വ്യോമയാനമന്ത്രാലയം നിര്‍ദേശം നല്കിയിരുന്നു. ചില വിമാന കമ്പനികള്‍ ഇതു പാലിക്കുന്നില്ലെന്ന് ഡിജിസിഎ കണെ്ടത്തിയതിനെത്തുടര്‍ന്നാണ് പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്. എയര്‍ ഇന്ത്യ ഇതു പാലിക്കുന്നുണ്ട്. ജെറ്റ് എയര്‍വേയ്‌സ്, ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ്, ഗോ എയര്‍ തുടങ്ങിയ കമ്പനികള്‍ക്കാണു പുതിയ നിര്‍ദേശം നല്കിയത്.