പ്രധാനമന്ത്രിക്കെതിരേ പ്രതിഷേധം നടത്തിയയാള്‍ അറസ്റ്റില്‍

single-img
29 January 2014

India's PM Singh speaks during India Economic Summit in New Delhiപ്രധാനമന്ത്രിക്കെതിരേ വഖഫ് വികസന കോര്‍പ്പറേഷന്‍ ഉദ്ഘാടനത്തിനിടെ ഒറ്റയാള്‍ പ്രതിഷേധം. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ ന്യൂനപക്ഷങ്ങള്‍ക്കായി നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്‌ടെന്ന് പ്രസംഗിച്ചതിനെത്തുടര്‍ന്ന് സദസിലുണ്ടായിരുന്ന ഒരാള്‍ പ്രതിഷേധിച്ചുകൊണ്ട് ബഹളം വെക്കുകയായിരുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നില്ലായിരുന്നു ഇയാള്‍ ആരോപിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും കേന്ദ്ര മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. പ്രതിഷേധിച്ചയാളെ പിന്നീട് പോലീസ് അറസ്റ്റുചെയ്തു.