വീണ്ടും പാചകവാതക ടാങ്കര്‍ മറിഞ്ഞു; ചോര്‍ച്ചാ ഭീതിയില്‍ പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിച്ചു

single-img
29 January 2014

map-haripadആലപ്പുഴ ഹരിപ്പാട് ആര്‍.കെ പുരം ജംഗ്ഷനു സമീപം പാചകവാതക ടാങ്കര്‍ മറിഞ്ഞു. പുലര്‍ച്ച മൂന്നരയോടെയാണ് അപകടം. വാതകചോര്‍ച്ചയില്ലന്ന് അധികൃതര്‍ വ്യക്തമാക്കിയെങ്കിലും സുരക്ഷാ മുന്‍കരുതലെന്ന നിലയില്‍ സംഭവസ്ഥലത്തു നിന്നും അരകിലോമീറ്റര്‍ ചുറ്റളവിലുള്ള ആളുകളെ ഒഴിപ്പിച്ചു. ആര്‍.കെ പുരം പ്രദേശത്ത് പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതായി ജില്ലാ കളക്ടര്‍ പദ്മകുമാര്‍ അറിയിച്ചു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും അഗ്നിശമനവിഭാഗവും സ്ഥലതെത്തിയിടുണ്്ട്.

അപകടം ഉണ്്ടായി ഒരു മണിക്കൂറിനുള്ളില്‍ തന്നെ കളക്ടര്‍ ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലതെത്തിയിരുന്നു. ഗതാഗതം തിരിച്ചുവിട്ടിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. അപകടസ്ഥലതേക്കു പൊതുജനങ്ങളെ പ്രവേശിപ്പിക്കുന്നില്ല. ആശങ്കപ്പെടേണ്്ട സാഹചര്യമില്ലന്ന് കളക്ടര്‍ അറിയിച്ചു. ഗ്യാസ് മറ്റൊരു വാഹനത്തിലേക്ക് മാറ്റാന്‍ കൊച്ചിയില്‍ നിന്നും ഐഒസി സംഘം ഹരിപ്പാട്ടേക്കു തിരിച്ചിടുണ്്ട്.