നേര്ച്ച ചോദിച്ചെത്തിയവര് വ്രദ്ധദമ്പതിമാരെ കെട്ടിയിട്ട് കവര്ച്ച നടത്തി.

single-img
28 January 2014

eliyammaപത്തനംതിട്ട:-സി.ബി.ഐ ഉദ്യോഗസ്ഥനെയും ഭാര്യയെയും കെട്ടിയിട്ട് പട്ടാപകല്‍ വീടു കൊള്ളയടിച്ചു. തിരുവല്ല തീപ്പനി വടക്കേടത്ത് തോമസ് ഫിലിപ്പ്(88)ന്റ്  വീട്ടിലാണ്‍ കവര്‍ച്ച നടന്നത്. കവര്‍ച്ചക്കാരുടെ മര്‍ദനത്തില്‍ താടിയെല്ലിനു പരിക്കേറ്റ തോമസ് സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്‍. ഞായറാഴ്ച തോമസിനെയും ഏലിയാമ്മയേയും(78) മുറിക്കുള്ളില്‍ കെട്ടിയിട്ടതിനു ശേഷമായിരുന്നു കവര്‍ച്ച. മക്കള്‍ ജോലി സ്ഥലത്തായിരുന്നതിനാല്‍ ഇരുവരും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. ഏഴര പവന്‍, 5000 രൂപ, മൂന്നു വിദേശ നിര്‍മ്മിത വാച്ച് തുടങ്ങിയവ നഷ്ടപ്പെട്ടു. 30 വയസ്സിനടുത്തു പ്രായമുള്ള രണ്ടു യുവാക്കള്‍ വേളാങ്കണ്ണിക്ക് നേര്‍ച്ച ചോദിച്ചാണ്‍ വന്നത്. നേര്‍ച്ച വാങ്ങി മടങ്ങിയ ഇവര്‍ അല്പം കഴിഞ്ഞ് മടങ്ങി വന്ന് വെള്ളം ആവിശ്യപ്പെട്ടാണ്‍ മോഷണം നടത്തിയത്. മലയാളം സംസരിച്ച മോഷ്ടാക്കള്‍ കാതില്‍ കടുക്കന്‍ ഇട്ടിരുന്നതായി ഏലിയാമ്മ പറഞ്ഞു.