ഗുജറാത്ത് സര്‍ക്കാര്‍ പങ്കുചേര്‍ന്നെന്ന് രാഹുല്‍

single-img
28 January 2014

rahul_gandhiഗുജറാത്തില്‍ 2002ല്‍ കലാപമുണ്ടായപ്പോള്‍ അവിടത്തെ ബിജെപി സര്‍ക്കാര്‍ കലാപാനുകൂലികള്‍ക്ക് സഹായമായി അതില്‍ പങ്കുചേരുകയായിരുന്നുവെന്നു രാഹുല്‍ ഗാന്ധി. 1984ല്‍ ഡല്‍ഹിയില്‍ സിക്ക് വിരുദ്ധ കലാപമുണ്ടായപ്പോള്‍ അതു തടയാനാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിച്ചത്. പക്ഷേ ഗുറാത്തില്‍ അന്ന് ലഹള തടയാനല്ല സര്‍ക്കാര്‍ ശ്രമിച്ചത്. ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു ഡല്‍ഹി കലാപത്തില്‍ പങ്കുണ്ടായേക്കാം. അതേപ്പറ്റിയുളള അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ നിയമനടപടികള്‍ നടന്നുവരികയാണെന്നു രാഹുല്‍ പറഞ്ഞു.

നരേന്ദ്ര മോഡിയെക്കുറിച്ചു പ്രധാനമന്ത്രി പറഞ്ഞതുപോലെ അഹമ്മദാബാദ് തെരുവിലെ കൂട്ടക്കൊലയ്ക്കു മോഡി നേതൃത്വം കൊടുക്കുകയാണു ചെയ്തത്. ജനങ്ങള്‍ തെരുവില്‍ മരിച്ചുവീഴുകയായിരുന്ന കലാപത്തെ നിയന്ത്രിക്കുന്നതിനു പകരം സര്‍ക്കാര്‍ അതിനു നേതൃത്വം കൊടുക്കുകയാണു ചെയ്തതെന്ന് ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ രാഹുല്‍ ആരോപിച്ചു.

രാജ്യത്ത് ബിജെപിയുമായി ആശയപരമായ യുദ്ധത്തിലാണു കോണ്‍ഗ്രസ് ഏര്‍പ്പെട്ടിരിക്കുന്നതെന്നും കുറേപ്പേരില്‍ മാത്രം അധികാരം കേന്ദ്രീകരിക്കണമെന്നാണു ബിജെപി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.