മദ്യം അകത്തുചെന്ന ആറു വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

single-img
28 January 2014

kid-drinking-finished-alcoholവീട്ടില്‍ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ച് അവശനിലയിലായതിനെത്തുടര്‍ന്ന് ആറുവയസുകാരനെ അമല ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പോന്നോര്‍ ഊരകത്തുപറമ്പില്‍ സുരേഷിന്റെ മകന്‍ അജയ് കൃഷ്ണനെയാണ് ഇന്നലെ വൈകുന്നേരം ആശുപത്രിയിലെത്തിച്ചത്. രണ്ടാംക്ലാസ് വിദ്യാര്‍ഥിയാണ്.

കഴിഞ്ഞദിവസം വീടിനടുത്തു പൂരാഘോഷം നടന്നിരുന്നു. അതിന്റെ ഭാഗമായി അച്ഛന്‍ വാങ്ങിവച്ച മദ്യക്കുപ്പിയില്‍നിന്നാണു കുട്ടി കുടിച്ചതെന്നു പറയുന്നു. കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെത്തുടര്‍ന്നു വൈകുന്നേരം അഞ്ചിന് അമ്മ അന്വേഷിച്ചപ്പോഴാണു മുറിയില്‍ അവശനിലയില്‍ കണ്ടത്. സമീപത്ത് അരലിറ്ററിന്റെ മദ്യക്കുപ്പിയും കണെ്ടത്തി. കുപ്പിയിലെ മദ്യം പകുതിയോളം കുട്ടി കുടിച്ചെന്ന് പോലീസ് പറഞ്ഞു.