ബി.ജെ.പി വിമതര്‍ സി.പി.എമ്മിൽ ചേർന്നു

single-img
28 January 2014

pinaബിജെപി വിമതര്‍ സിപിഎമ്മില്‍ ചേരുന്നതിനെ വിമര്‍ശിക്കുന്നത് കപട ഇടതുപക്ഷമാണെന്ന് പിണറായി വിജയന്‍. ബിജെപിയില്‍നിന്ന് പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ ചേരുന്നതിനെ ആശങ്കയോടെയാണ് വലതുപക്ഷവും ഒരു കൂട്ടം കപട ഇടതുപക്ഷവും കാണുന്നത്. ബിജെപി വിമതര്‍ക്ക് നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.ബി.ജെ.പിയെ ആര്‍.എസ്.എസ് ആണ് നിയന്ത്രിക്കുന്നത്. അയല്‍ രാജ്യക്കാരോടും അയല്‍വാസികളായ അന്യ മതസ്ഥരോടും ശത്രുത പുലര്‍ത്തുന്ന നിലപാടാണ് ആര്‍.എസ്.എസിനുള്ളത്. മുസ്ളിം ചെറുപ്പക്കാര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നുവെന്നാണ് സംഘപരിവാര്‍ ആരോപിക്കുന്നത്. എന്നാല്‍ തീവ്രവാദി ആക്രമണങ്ങളില്‍ ചിലത് സംഘപരിവാര്‍ സംഘടിപ്പിച്ചെന്ന് എന്‍.ഐ.എ അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. ഇതോടെ യഥാര്‍ഥ വസ്തുതകള്‍ വെളിച്ചത്തായെന്നും പിണറായി പറഞ്ഞു.പാനൂരില്‍ സി.പി.എം സംഘടിപ്പിച്ച ചടങ്ങില്‍ പിണറായിയുടെ സാന്നിധ്യത്തില്‍ പി. ജയരാജന്‍ ഹാരാര്‍പ്പണം ചെയ്താണ് ഒ.കെ. വാസുവിനെയും അനുയായികളെയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, എം.വി. ജയരാജന്‍, കെ.കെ. ഷൈലജ, മുന്‍ എം.പി പി. സതീദേവി, മുന്‍ ബി.ജെ.പി നേതാവ് എ. അശോകന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.