പണിമുടക്ക് വാരം; ചൊവ്വാഴ്ച ഓട്ടോ- ടാക്‌സികളും 29 ന് സ്വകാര്യബസ്- ഡോക്ടര്‍മാരും പണിമുടക്കുന്നു

single-img
27 January 2014

varamഈ വാരം പണിമുടക്ക് വാരം. ചൊവ്വാഴ്ച സംസ്ഥാനവ്യാപകമായി ടാക്‌സ് വര്‍ധനയില്‍ പ്രതിഷേധിച്ച് രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ ഓട്ടോ-ടാക്‌സി പണിമുടക്കുന്നു. ഓട്ടോറിക്ഷ, കാര്‍, ടെമ്പോ, ചരക്ക് വാഹനങ്ങള്‍ തുടങ്ങിയവ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് ഓട്ടോ-ടാക്‌സി തൊഴിലാളികളുടെ സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.

29ന് ഡീസല്‍ വര്‍ധനയ്ക്ക് ആനുപാതികമായി ചാര്‍ജ്ജ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. സൂചനാ പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എത്രയും വേഗം ചാര്‍ജ്ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് പ്രൈവറ്റ് മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ രോഗി മരിച്ച സംഭത്തില്‍ ഡ്യൂട്ടി ഡോക്ടറേയും ആര്‍എംഒയേയും സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 29-ന് കേരള ഗവ.മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷനും സൂചന പണിമുടക്ക് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്കെതിരെയുള്ള നടപടി പിന്‍വലിച്ചില്ലെങ്കില്‍ ഫെബ്രുവരി മൂന്നു മുതല്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല സമരം നടത്തുമെന്നും ഭീഷണിയുണ്ട്.