അന്പത്തിനാലാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കിരീടം കോഴിക്കോട് ജില്ലക്ക്

single-img
25 January 2014

schoolഅന്പത്തിനാലാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കിരീടം കോഴിക്കോട് ജില്ലക്ക് .926 പോയിന്റു നേടിയാണ് കോഴിക്കോട് സ്വർണക്കപ്പിൽ മുത്തമിട്ടത്. തുടർച്ചയായ എട്ടാം തവണയാണ് കോഴിക്കോട് കിരീടം നേടുന്നത്.ആതിഥേയരായ പാലക്കാട് 920 പോയിന്റോടെ രണ്ടാം സ്ഥാനം നേടി. 918 പോയിന്റു നേടിയ തൃശൂർ ജില്ലയാണ് മൂന്നാം സ്ഥാനത്ത്. 898 പോയിന്റുമായി മലപ്പുറം നാലാം സ്ഥാനത്തും 868 പോയിന്റുമായി കണ്ണൂർ ജില്ല അഞ്ചാം സ്ഥാനത്തുമാണ്. 800 പോയിന്റുമായി തിരുവനന്തപുരം പതിനൊന്നാം സ്ഥാനത്താണ്.അടുത്ത കലോത്സവം എറണാകുളത്ത് നടത്തും.അപ്പീലുകളുടെ എണ്ണത്തിലൊന്നും ഈ വര്‍ഷവും കുറവൊന്നുമില്ലയിരുന്നു.