കരുണാനിധിയുടെ മകൻ അഴഗിരിയെ ഡി.എം.കെയിൽ നിന്ന് പുറത്താക്കി

single-img
24 January 2014

azhagiriകരുണാനിധിയുടെ മകനും മുൻ കേന്ദ്രമന്ത്രിയുമായ അഴഗിരിയെ ഡി.എം.കെയിൽ നിന്ന് പുറത്താക്കി.സ്റ്റാലിനും അഴഗിരിയും തമ്മിലുള്ള പോരു മൂർച്ചിച്ചതിനെ തുടർന്നാണു അഴഗിരിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.കരുണാനിധിയുമായുള്ള അഴഗിരിയുടെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണു പുറത്താക്കൽ.പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയാൽ പാർട്ടിയുടെ പ്രാഥമിക അംഗത്വം റദ്ദാക്കുമെന്ന് കഴിഞ്ഞ ദിവസം കരുണാനിധി അഴഗിരിയോട് പറഞ്ഞിരുന്നു,അതിനു പിന്നാലെയാണു പുറത്താക്കൽ.മധുരയിലെ വിവാദ പോസ്റ്ററുകളെ തുടര്‍ന്ന് അഴഗിരിയുടെ അഞ്ച് അനുയായികളെ നേരത്തേ പാര്‍ട്ടിയില്‍ നിന്നു സസ്പെന്‍ഡ് ചെയ്തിരുന്നു.