തിരൂര്‍ മണഡ്‌ലത്തിലെ ക്ലാസ്മുറികളില്‍ ഇനി ‘കണ്ണിനു കുളിര്‍മ നല്‍കുന്ന’ പച്ചബോര്‍ഡുകള്‍

single-img
24 January 2014

green-blank-blackboardസംസ്ഥാനത്തെ തിരൂര്‍ നിയോജക മണ്ഡലത്തിലെ സ്‌കൂളകളിലെ ക്ലാസ്മുറികളില്‍ ഇനി മുതല്‍ പച്ച ബോര്‍ഡുകള്‍ സ്ഥാനം പിടിക്കും. സി. മമ്മുട്ടി എം.എല്‍.എ മണ്ഡലത്തിലെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും നടപ്പാക്കുന്ന സ്‌കൂള്‍ പരിഷ്‌കരണ പരിപാടിയിലാണ് ഈമാറ്റം. പച്ച കറുപ്പിനേക്കാള്‍ കണ്ണിന് കുളിര്‍മ നല്‍കുന്ന നിറമാണെന്നതാണ് ഈ മാറ്റത്തിന് കാരണമായി പറയുന്നത്.

സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് പുറമെ അടുത്ത അധ്യായന വര്‍ഷത്തോടെ എയ്ഡഡ് സ്‌കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഇനിയും പല മാറ്റങ്ങളും മണ്ഡലത്തിലെ സ്‌കൂളുകളില്‍ വരുമെന്നു എം.എല്‍.എ വെളിപ്പെടുത്തി. സ്‌കൂള്‍ കെട്ടിടങ്ങളില്‍ ഇപ്പോള്‍ കണ്ടുവരുന്ന നിറങ്ങള്‍ മാറുമെന്നും പച്ചയുള്‍പ്പെടെ അംഗീകരിച്ച ആറുതരം നിറങ്ങള്‍ സമിതി അംഗീകരിക്കുന്ന നിറം സ്‌കൂളുകളില്‍ ഉപയോഗിക്കുമെന്നും എം.എല്‍.എ വെളിപ്പെടുത്തി. ഇതിലേക്കായി നാലേകാല്‍ കോടി രൂപ അനുവദിച്ചിട്ടുണ്ട്.