റിസര്‍വ് ബാങ്ക് 2005-നു മുമ്പ് പുറത്തിറക്കിയ കറന്‍സി നോട്ടുകള്‍ പിന്‍വലിക്കുന്നു

single-img
23 January 2014

resറിസര്‍വ് ബാങ്ക് 2005-നു മുമ്പ് പുറത്തിറക്കിയ കറന്‍സി നോട്ടുകള്‍ പിന്‍വലിക്കുന്നു. 500 രൂപ, 1,000 രൂപ എന്നിവയുടേത് ഉള്‍പ്പെടെയുള്ള സകല നോട്ടുകളും മാര്‍ച്ച് 31-ഓടെ പൂര്‍ണമായും പിന്‍വലിക്കാനാണ് ആര്‍.ബി.ഐ. തീരുമാനിച്ചിരിക്കുന്നത്.  2014 ഏപ്രില്‍ ഒന്നു മുതല്‍ പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ പൊതുജനങ്ങള്‍ ബാങ്കുകളെ സമീപിക്കണം. 2005-നു മുമ്പുള്ള നോട്ടുകളില്‍ പുറത്തിറങ്ങിയ വര്‍ഷം ഉണ്ടായിരുന്നില്ല. അതിനാല്‍ അവ കണ്ടുപിടിക്കാന്‍ എളുപ്പമാണ്.ഏതു ബാങ്ക് ശാഖയെയും ഇതിനായി സമീപിക്കാം.500ന്‍െറയും 1000ത്തിന്‍െറയും 10ല്‍ കൂടുതല്‍ കറന്‍സി നോട്ടുകള്‍ മാറ്റണമെങ്കില്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖ കാണിക്കണമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.2005-നു മുമ്പ് പുറത്തിറങ്ങിയ നോട്ടുകള്‍ക്ക് നിയമ സാധുതയുണ്ടെന്നും അതിനാല്‍ പൊതുജനം ആശങ്കപ്പെടേണ്ടതില്ലെന്നും ആര്‍.ബി.ഐ. അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്നിനു ശേഷവും പൊതുജനങ്ങള്‍ക്ക് ഇത് ബാങ്കുകളില്‍ നിന്ന് മാറ്റിവാങ്ങാം. 2005-നു മുമ്പുള്ള 500 രൂപ നോട്ടുകള്‍ നീല, മഞ്ഞ, പച്ച നിറങ്ങളിലായിരുന്നു വേര്‍തിരിച്ചിരുന്നത്. എന്നാല്‍ പിന്നീട് മഹാത്മാഗാന്ധി ശ്രേണിയിലുള്ള ഇനം നോട്ടുകള്‍ മാത്രമാണ് പുറത്തിറക്കിയിട്ടുള്ളത്. പഴയ നോട്ടുകള്‍ പിന്‍വലിക്കുന്നതിന്റെ കാരണമെന്താണെന്ന് ആര്‍.ബി.ഐ. വ്യക്തമാക്കിയിട്ടില്ല. അതേസമയം, കള്ളനോട്ടുകള്‍ തടയാനാണ് ഇതെന്നാണ് സൂചന. അഞ്ചു രൂപ, 10 രൂപ, 20 രൂപ, 50 രൂപ, 100 രൂപ, 500 രൂപ, 1,000 രൂപ നോട്ടുകളാണ് നിലവിലുള്ളത്.