എല്‍പിജി കണക്ഷന്‍ പോര്‍ട്ടബിലിറ്റി നിലവില്‍ വന്നു

single-img
23 January 2014

gasരാജ്യത്ത് എല്‍പിജി കണക്ഷന്‍ പോര്‍ട്ടബിലിറ്റി സംവിധാനം നിലവില്‍ വന്നു. ഇതുസംബന്ധിച്ച തീരുമാനത്തിനു കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി എം. വീരപ്പമൊയ്‌ലി അംഗീകാരം നല്‍കി. രാജ്യത്തെ 480 ജില്ലകളില്‍ ഈ സംവിധാനം നിലവില്‍ വന്നു.

ഇതനുസരിച്ച് ഉപയോക്താക്കള്‍ക്ക് ഇഷ്ടമുള്ള പാചകവാതക വിതരണക്കാരെ തെരഞ്ഞെടുക്കാം. വിതരണക്കാരുടെ സേവനങ്ങളില്‍ തൃപ്തരല്ലാത്ത ഉപഭോക്താക്കള്‍ക്ക് വളരെയെളുപ്പം പുതിയ വിതരണക്കാരെ കണെ്ടത്താമെന്നതാണ് പദ്ധതിയുടെ പ്രത്യേകത.

പൊതുമേഖലാ എണ്ണക്കമ്പനികളുടെ വെബ്‌സൈറ്റായ , www. inda ne.co.in (ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ്), www. hpg as.com (ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ്, www.ebharatgas.com (ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ്) എന്നിവയില്‍ എല്‍പിജി പോര്‍ട്ടബിലിറ്റി സംവിധാനത്തിനായി രജിസ്റ്റര്‍ ചെയ്യാം.