ഹാക്കര്‍മാരുടെ ആക്രമണം : ചൈനയുടെ സൈബര്‍ വന്മതിലില്‍ വിള്ളല്‍

single-img
23 January 2014

ചൈന അവരുടെ സൈബര്‍ ലോകത്തിനു ചുറ്റും പണിതു വെച്ചിരിക്കുന്ന ഫയര്‍വാളില്‍ വിള്ളല്‍ വീണതായി റിപ്പോര്‍ട്ട്. ചൈനയിലെ ഇതു വെബ്‌സൈറ്റിലെയ്ക്ക് പോകാന്‍ ശ്രമിച്ചാലും അമേരിക്ക ആസ്ഥാനമായ ഒരു സൈറ്റിലെയ്ക്ക് ഉപയോക്താക്കള്‍  റീഡയറക്റ്റ് ചെയ്യുകയാണ് .

അമേരിക്ക ആസ്ഥാനമായ ഡയറക്റ്റ് ഇന്റര്‍നെറ്റ്‌ ടെക്നോളജി ( DIT ) എന്ന കമ്പനിയുടെ വെബ്‌സൈറ്റിലെയ്ക്ക് ആണ് ഉപയോക്താക്കള്‍  റീഡയറക്റ്റ് ചെയ്യപ്പെടുന്നത്.ഈ കമ്പനി ആകട്ടെ ചൈനയുടെ വെബ്‌ സെന്‍സര്‍ഷിപ്പിനെ മറികടക്കാന്‍ ചൈനീസ്‌ ഉപഭോക്താക്കളെ സഹായിക്കുന്നതിനു സര്‍വീസുകള്‍ കൊടുക്കുന്ന കമ്പനിയും ആണ്.
ഇത് ആദ്യം റിപ്പോര്‍ട്ട്‌ ചെയ്തത് അന്താരാഷ്‌ട്ര വാര്‍ത്താ ഏജന്‍സി ആയ റോയിട്ടേഴ്സ് ആണ്. പിന്നീട് ചൈനയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി ആയ സിന്ഹ്വാ ന്യൂസ്‌ ഈ വാര്‍ത്ത സ്ഥിരീകരിച്ചു.ഈ സാങ്കേതിക തകരാറിന് പിന്നില്‍  ഒരു ഹാക്കിംഗ് ആക്രമണത്തിന്റെ സാധ്യത തള്ളിക്കളയാന്‍ പറ്റില്ല എന്നും അവര്‍ പറയുന്നു.പ്രാദേശിക മാധ്യമങ്ങള്‍ സംഭവത്തെക്കുറിച്ച് നിരവധി ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്.

ചൈനയില്‍ നേരത്തെ നിരോധിക്കപ്പെട്ട ആത്മീയ സംഘടനയായ ഫാലൂന്‍ ഗോങ്ങിനു ഈ സംഭവത്തില്‍ പങ്കുള്ളതായി ആരോപിക്കപ്പെടുന്നു.ഫാലൂന്‍ ഗോങ്ങിനു ഈ വെബ്‌ ആക്രമണത്തില്‍ പങ്കുണ്ടെന്ന് കരുതുന്നതായി ചൈനീസ്‌ വിദേശകാര്യ വക്താവ് ക്വിന്‍ ഗാംഗ്  പ്രതികരിച്ചു.

“ഇതിനു പിന്നില്‍ ആരാണെന്ന് ഉറപ്പു പറയാന്‍ കഴിയില്ല.പക്ഷെ ഈ സംഭവങ്ങള്‍ തെളിയിക്കുന്നത് കൂടുതല്‍ നല്ല ഇന്റര്‍നെറ്റ്‌ സുരക്ഷ ഉറപ്പു വരുത്താന്‍ ഉറപ്പുള്ള അന്താരാഷ്ട്ര സഹകരണം ആവശ്യമാണ്‌ എന്നാണു.ചൈന ഹാക്കിംഗിന്റെ ഇരയാണ് എന്ന് ഇത്തരം സംഭവങ്ങള്‍ അരക്കിട്ടുറപ്പിക്കുന്നു”.അദ്ദേഹം പറഞ്ഞു.