തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തില്‍

single-img
23 January 2014

തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തില്‍. ഒപിയും ശസ്ത്രക്രിയകളും ബഹിഷ്കരിച്ചുള്ള സമരത്തില്‍നിന്ന് അത്യാഹിതവിഭാഗത്തെ ഒഴിവാക്കിയിട്ടുണ്ട് . നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരെയുള്ള നടപടിയില്‍ പ്രതിഷേധിച്ചാണു സമരം.

ജില്ലയില്‍ പ്രാഥമികാരോഗ്യകേന്ദ്രം മുതല്‍ ജില്ലാ ജനറല്‍ ആശുപത്രിവരെയുള്ള കേന്ദ്രങ്ങളിലെ ഓപിയും ശസ്ത്രക്രിയകളും നിര്‍ത്തിവച്ചാണ് സമരം. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗമുള്‍പ്പെടെ ഒന്നും പ്രവര്‍ത്തിക്കില്ല.

സെപ്റ്റാസിഡം കുത്തിവയ്പ്പെടുത്ത രോഗി മരിച്ച സംഭവത്തില്‍ ഡ്യൂട്ടി ഡോക്ടര്‍ക്കും ആര്‍എംഒയ്ക്കുമെതിരെയാണ് ഇപ്പോള്‍ നടപടിയെടുത്തിട്ടുള്ളത്. ഗുണനിലവാരം കുറഞ്ഞ മരുന്ന് നല്‍കിയ ആശുപത്രിക്കുള്ളിലെ നീതി സ്റ്റോറിനെ ഒഴിവാക്കിയുള്ള ആരോഗ്യവകുപ്പ് നടപടിക്കെതിരേയും പ്രതിഷേധം വ്യാപകമാണ്.