സെക്രട്ടേറിയറ്റിനു മുന്നിലെ സമരവേദി മാറ്റല്‍ സംബന്ധിച്ച് സര്‍വകക്ഷിയോഗം വിളിക്കുമെന്ന് ആഭ്യന്തരമന്ത്രി

single-img
22 January 2014

ramesh chennithalaജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന സമരങ്ങളും ജാഥകളും പ്രകടനങ്ങളും ജനത്തിരക്കു കുറഞ്ഞ സൗകര്യ പ്രദമായ ശംഖുമുഖത്തേക്കു മാറ്റുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുന്ന നടപടികള്‍ സെക്രട്ടേറിയറ്റിനു മുന്നിലെ സമരത്തെത്തുടര്‍ന്നുണ്ടാകുന്നുണ്ട്. ജാഥകളും പ്രകടനങ്ങളും ശംഖുമുഖം പോലുള്ള ജനത്തിരക്കു കുറഞ്ഞ സ്ഥലത്തു നടത്താമെന്നു സംസ്ഥാന പോലീസ് മേധാവിയും ഇന്റലിജന്‍സ് എഡിജിപിയും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതുതന്നെയാണ് സര്‍ക്കാരിന്റേയും ആഗ്രഹമെന്നു രമേശ് ചെന്നിത്തല പറഞ്ഞു.