രാജ്യത്തെ മികച്ച നഗരത്തിനുള്ള അവാര്‍ഡ് തിരുവനന്തപുരത്തിന് രാഷ്ട്രപതി സമ്മാനിച്ചു

single-img
22 January 2014

pranab-mukherjee2012മാതൃകാപരമായ രീതിയില്‍ വിവിധ കേന്ദ്ര പദ്ധതികള്‍ നടപ്പാക്കിയ രാജ്യത്തെ മികച്ച നഗരങ്ങള്‍ക്കുള്ള അവാര്‍ഡു കള്‍ ന്യൂഡല്‍ഹി വിജ്ഞാന്‍ ഭവനിലെ പ്ലീനറി ഹാളില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സമ്മാനിച്ചു. തിരുവനന്തപുരം നഗരത്തിനുള്ള അവാര്‍ഡുകള്‍ മന്ത്രി വി.എസ്.ശിവകുമാറും മേയര്‍ അഡ്വ.കെ .ചന്ദ്രികയും രാഷ്ട്രപതിയും നിന്നും ഏറ്റുവാങ്ങി. കമ്മ്യൂണിറ്റി മൊബിലൈസേഷന്‍ മികച്ച രീതിയില്‍ നടപ്പാക്കിയ നഗരം, ചെലവ് കുറഞ്ഞ കെട്ടിട നിര്‍മാണ സാങ്കേതിക വിദ്യ മികച്ച രീതിയില്‍ ഉപയോഗിച്ച നഗരം എന്നീ അവാര്‍ഡുകളാണ് തിരുവനന്തപുരത്തിന് ലഭിച്ചത്.