ആം ആദ്മി പാർട്ടിയിലെ അംഗങ്ങളുടെ എണ്ണം 30 ലക്ഷം കടന്നു എന്ന് പാർട്ടി അറിയിച്ചു.

single-img
22 January 2014

aapരാജ്യത്ത് ആം ആദ്മി പാർട്ടിയിലെ അംഗങ്ങളുടെ എണ്ണം 30 ലക്ഷം കടന്നു  എന്ന് പാർട്ടി നേതാക്കൾ  അറിയിച്ചു.കുറച്ചു ദിവസങ്ങൾക്കകം ഇത് ഒരു കോടി കഴിയും എന്നും നേതാക്കൾ അറിയിച്ചു.കേരളത്തിൽ  പാർട്ടിയിൽ 81,000 അധികം പേർ ആണ് അംഗങ്ങൾ ആയത്.മൊബൈൽ വഴിയും നേരിട്ടും ആണ്  കൂടുതൽ പേരും എ എ പി അംഗങ്ങൾ ആയത്.ജനുവരി 26 മുൻപ് ഒരു കോടി അംഗങ്ങളെ പാർട്ടിയിൽ കൊണ്ട് വരാൻ ആണ് ആപ്ന്റെ ശ്രേമം.അതേസമയം തന്നെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ 90 മണ്ഡലങ്ങളിൽ ആയി 2000 അധികം പേർ അപേക്ഷ നൽകി.വനിതകൾക്ക് തിരഞ്ഞെടുപ്പിൽ കൂടുതൽ അവസരം നൽകും  എന്നും ആപ് നേതാക്കൾ അറിയിച്ചു.