കേജ്രിവാള്‍ ഇന്ത്യാ എഗൈന്‍സ്റ്റ് കറപ്ഷന്‍റെ പേരില്‍ പിരിച്ച കോടികള്‍ എവിടെപ്പോയി ? :ദ്വിഗ് വിജയ്സിംഗ്

single-img
21 January 2014

dwigvijayഇന്ത്യാ എഗൈന്‍സ്റ്റ് കറപ്ഷന്‍റെ പേരില്‍ പിരിച്ച കോടിക്കണക്കിനു രൂപ എന്ത് ചെയ്തു എന്നതിന്റെ കണക്കു കാണിക്കാന്‍ കേജ്രിവാളിനോട് ദ്വിഗ് വിജയ്സിംഗ്.ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നടത്തുന്ന സമരങ്ങളോട് പ്രതികരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു ദ്വിഗ്വിജയ്സിംഗ്.

കേജ്രിവാള്‍ ഒരിക്കലും നിയമങ്ങളെ ബഹുമാനിച്ചിരുന്നില്ല.അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രവൃത്തികള്‍ തന്നെ അത്ഭുതപ്പെടുത്തുന്നില്ല എന്നും ദ്വിഗ്വിജയ്സിംഗ് കൂട്ടിച്ചേര്‍ത്തു.തെരഞ്ഞെടുത്ത ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്നു കെജരിവാള്‍ ഓര്‍ക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.