എല്‍ഡിഎഫിലെ മുന്നണി സംവിധാനം ശരിയല്ലെന്ന് ടി.ജെ.ചന്ദ്രചൂഡന്‍

single-img
21 January 2014

rsp-party-national-secretary-prof-t-j-chandrachoodan-and-tamilnadu-state-convener-dr-a-ravindranath-kennedy-m-dacu-attended-the-tamilnadu-state-organaisers-committee-meeting-held-a22എല്‍ഡിഎഫിലെ മുന്നണി സംവിധാനം ശരിയല്ലെന്ന് ആര്‍എസ്പി ദേശീയ സെക്രട്ടറി ടി.ജെ.ചന്ദ്രചൂഡന്‍. കേരള കണ്‍സ്ട്രക്ഷന്‍ ലേബര്‍ യൂണിയന്റെ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പ്രതിനിധീകരിച്ചു കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മാത്രം മത്സരിക്കാനുള്ള തീരുമാനം മുന്നണി മര്യാദയ്ക്ക് നിരക്കുന്നതാണോ എന്ന് നേതാക്കള്‍ ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമരങ്ങളിലും തെരഞ്ഞെടുപ്പു വേദികളിലും മറ്റുകക്ഷികളെ ഉള്‍പ്പെടുത്തുന്നില്ലെന്നും
മുന്നണിയിലെ ഈ ഐക്യമില്ലായ്മ ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.