കുമാര്‍ വിശ്വാസിന്റെ വിവാദ പ്രസ്താവന; മാപ്പുപറഞ്ഞ് കേരള എ.എ.പി

single-img
21 January 2014

Viswasമലയാളി നഴ്‌സുമാരെ കറുത്തവര്‍ എന്നു വിളിച്ച് പരിഹസിച്ച ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ വിശ്വാസിനെതിരേ പാര്‍ട്ടി കേരള ഘടകം മാപ്പുചോദിച്ച് രംഗത്ത്. കുമാര്‍ വിശ്വാസിന്റെ പ്രസ്താവനയില്‍ നഴ്‌സുമാരോട് കേരള ഘടകം മാപ്പ് ചോദിക്കുന്നുവെന്ന് എഎപി നേതൃത്വം അറിയിച്ചു.

മലയാളികള്‍ അടങ്ങുന്ന ദക്ഷിണേന്ത്യന്‍ നഴ്‌സുമാരെ കറുത്തവര്‍ എന്നു വിളിച്ചാണ് കുമാര്‍ വിശ്വാസ് കളിയാക്കിയത്. കുമാര്‍ വിശ്വാസിന്റെ പ്രസംഗം സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായതോടെ പ്രതിഷേധവുമായി നഴ്‌സസ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു.