ആംആദ്മിയുടെ വാഗ്ദാനം പാഴാകുന്നു; ഡല്‍ഹിയില്‍ ശൈത്യംമൂലം മരണം 11 ആയി

single-img
21 January 2014

delhi-gang-rape-victim-cremated-amid-tight-security-protests-continue_14നഗരത്തില്‍ ഉപേക്ഷിച്ച ബസുകള്‍ ഷെല്‍ട്ടറുകളാക്കി തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്നവര്‍ക്കായി അഭയ കേന്ദ്രങ്ങള്‍ സജ്ജമാക്കുമെന്ന ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാറിന്റെ പ്രഖ്യാപനത്തിനിടയില്‍ കനത്ത തണുപ്പു മൂലം കഴിഞ്ഞ മൂന്നു ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 11 ആയി ഉയര്‍ന്നു. അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണെ്ടന്നു സംസ്ഥാന നഗരവികസന മന്ത്രി മനീഷ് സിസോദിയ പറഞ്ഞു.

ആം ആദ്മി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ഉപേക്ഷിക്കപ്പെട്ട ബസുകള്‍ തെരുവുകളില്‍ അന്തിയുറങ്ങുന്നവര്‍ക്കായി സജ്ജമാക്കുമെന്നായിരുന്നു പ്രഖ്യാപനം.