ഡല്‍ഹിയില്‍ സംഘര്‍ഷവും പോലീസ് ലാത്തിച്ചാര്‍ജ്ജും : ആം ആദ്മി പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡുകള്‍ തകര്‍ത്തു

single-img
21 January 2014

AAP_protestors_police_clash_barricades_360_1ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നടത്തി വരുന്ന സമരത്തിനിടെ സംഘര്‍ഷവും പോലീസ് ലാത്തി ചാര്‍ജ്ജും.സംഘര്‍ഷത്തില്‍ ഒരു പോലീസുകാരന് പരിക്കേറ്റു.

പോലീസ് ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ച നൂറു കണക്കിന് പ്രവര്‍ത്തകരെ നേരിടാന്‍ പോലീസ് ലാത്തി വീശുകയായിരുന്നു.അതീവ് സുരക്ഷാ മേഖലയില്‍ ആണ് സമരം നടക്കുന്നത്.പോലീസിനു നേരെ ശക്തമായ കല്ലേറും ഉണ്ടായി.

എന്നാല്‍ തങ്ങളുടെ സമരത്തിനിടയിലെയ്ക്ക് മറ്റു പാര്‍ട്ടി പ്രവര്‍ത്തകര്‍ നുഴഞ്ഞു കയറുന്നതായി ആം ആദ്മി നേതാക്കള്‍ അവകാശപ്പെട്ടു.ഇത്തരക്കാരാണ് അക്രമത്തിനു പിന്നിലെന്നും അവര്‍ വാദിച്ചു.