കേന്ദ്ര മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കര്‍ മരിച്ചത് അമിതമായ മരുന്ന് ഉപയോഗം മൂലമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.

single-img
20 January 2014

കേന്ദ്ര മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കര്‍ മരിച്ചത് അമിതമായ മരുന്ന് ഉപയോഗം മൂലമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. സുനന്ദയുടെ മൃതദേഹത്തില്‍ 12 മുതല്‍ 15 വരെ സ്ഥലങ്ങളില്‍ പരിക്കുകള്‍ ഉണ്ടെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മൃതദേഹത്തില്‍ മുഖത്തും കയ്യിലും കഴുത്തിലും ആണ് പരിക്കുകള്‍ കണ്ടെത്തിയിട്ടുള്ളത്. ഈ മുറിവുകള്‍ മരണകാരണം അല്ലെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. മരുന്ന് കഴിച്ച അവര്‍ അബോധാവസ്ഥയിലായി. അടിയന്തിര വൈദ്യസഹായം നല്‍കിയിരുന്നെങ്കില്‍ രക്ഷിക്കാമായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് വസന്ത് വിഹാര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അലോക് ശര്‍മക്ക് ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സ് അധികൃതര്‍ കൈമാറി. സുനന്ദയുടേത് പെട്ടന്നുള്ള അസ്വാഭാവിക മരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.എന്തായാലും സുനന്ദയുടെ മരണത്തിലെ ദുരൂഹതകള്‍ ഏറുകയാണ്.