Pattanamthitta Special

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ,കാതോലിക്കേറ്റ് അവാര്ഡ് 2014 പ്രഖ്യാപിച്ചു.

catholicate-collegeപത്തനംതിട്ട:- കാതോലിക്കേറ്റ് കോളേജ് ഏര്‍പ്പെടുത്തിയിരിക്കുന്ന കാതോലിക്കേറ്റ് അവാര്‍ഡ് ജനുവരി 21 നു കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന വിപുലമായ ചടങ്ങില്‍ വെച്ച് സമ്മാനിക്കുന്നതായിരിക്കും. തുമ്പമണ്‍ ഭദ്രാസന മെത്രാപ്പോലീത്ത ആയിരുന്ന അഭി. ഫിലിപ്പോസ് മാര്‍ യൌസേബിയോസ് തിരുമേനിയുടെ പേരില്‍ ഏറ്പ്പെടുത്തിയിരിക്കുന്ന മികച്ച സയന്റിസ്റ്റിനുള്ള അവാര്‍ഡ് കേരളാ ബയോഡൈവേഴ്സിറ്റി ചെയര്‍മാന്‍ ഡോ. ഉമ്മാന്‍ വി ഉമ്മനാണ്‍ നല്‍കുന്നത്. ശാസ്ത്ര ഗവേഷണ പരിസ്ഥിതി മേഖലകളില്‍ അദ്ദേഹത്തിന്റ് സഭാവനകള്‍ പരിഗണിച്ചാണ്‍ അവാര്‍ഡ് അദ്ദേഹത്തിനു നല്‍കുന്നത്. കാതോലിക്കേറ്റ് കോളേജ് സ്ഥാപകനും പരിശുദ്ധ കാതോലിക്കയുമായിരുന്ന ബസേലിയോസ് ഗീവര്‍ഗ്ഗീസ് ദ്വിതിയന്‍ ബാവയുടെ പേരിലുള്ള മികച്ച പത്രപ്രവര്‍ത്തകനുള്ള അവാര്‍ഡ് മനോരമയുടെ ന്യൂസ് എഡിറ്റര്‍ ആയിരുന്ന ശ്രീ. ജോണി ലൂക്കോസിനെ തിരഞ്ഞെടുത്തു. ടെലിവിഷന്‍, ന്യൂസ്, പ്രിന്റ് മീഡിയ തുടങ്ങിയ മേഖലകളിലെ അദ്ദേഹത്തിന്റ് സംഭാവനകള്‍ മുന്‍ നിറുത്തിയാണ്‍ അവാര്‍ഡിന്‍ അര്‍ഹനായത്. ഈ രണ്ടു അവാര്‍ഡുകളും കാതോലിക്കേര്റ്റ് കോളേജിന്റ് ദുബായ് അലുമിനി ചാപ്റ്ററാണ്‍ സ്പോണ്‍സെര്‍ ചെയ്യുന്നത്. കാതോലിക്കേറ്റ് കോളേജിന്റ് അദ്യ പ്രിന്‍സിപ്പലും തുമ്പമണ്‍ ഭദ്രാസനാധിപനുമായിരുന്ന ഡാനിയേല്‍ മാര്‍ പീലക്സിനോസ് തിരുമേനിയുടെ പേരിലുള്ള ‘ കാഷിറോ’ അവാര്‍ഡിനു കാതോലിക്കേറ്റ് കോളേജ് ഹിന്ദി വിഭാഗം അദ്യാപിക ഡോ. മിനി ജോര്‍ജ്ജിനെ തിരഞ്ഞെടുത്തു. ഡോ.മിനിയുടെ നേത്രത്വത്തില്‍ 9 കുട്ടികള്‍.പി.എച്ച്.ഡി നേടുകയും, 8 കുട്ടികള്‍ ഗവേഷണം നടത്തുകയും ചെയ്യുന്നുണ്ട്. ഈ അവാര്‍ഡ് സ്പോണ്‍സര്‍ ചെയ്യുന്നത് പ്രൊഫ. വി.ഐ ജോസഫ് ഫൌണ്ടേഷനാണ്‍.മലയാള സിനുമയ്ക്ക് നല്‍കിയ മികച്ച സംഭാവനകളെ പരിഗണിച്ച് പ്രൊഫ. മധു ഇറവങ്കരയ്ക്ക് കാതോലിക്കേറ്റ് കോളേജ് ഫിലിം അവാര്‍ഡ് നല്‍കുന്നതായിരിക്കും. 1991 ല്‍ ഇന്ത്യന്‍ പ്രസിഡന്റിന്റ് ഗോള്‍ഡ് മെഡല്‍ അദ്ദേഹം നേടിയിരുന്നു. ധാരാളം സ്റ്റേറ്റ് നാഷ്ണല്‍ അവാര്‍ഡുകള്‍ ഡോക്യുമെന്ററി സനുമകള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ കോളേജില്‍ നിന്നും പി.എച്ച്.ഡി കരസ്ഥമാക്കിയ മൂന്നു അദ്യാപകര്‍ക്ക് ബെസ്റ്റ് റിസേര്‍ച്ച് അവാര്‍ഡ് നല്‍കുന്നതായിരിക്കും. ഡോ. പി.എന്‍ ഹരികുമാര്‍ (കൊമേഴ്സ്). ഡോ. ബിനോയ് റ്റി തോമസ്( ബോട്ടണി), ഡോ. അനു പി.റ്റി ( മലയാളം) എന്നിവര്‍ക്കാണ്‍ അവാര്‍ഡുകള്‍ നല്‍കുന്നത്.. കതോലിക്കേറ്റ് കോളേജ് പ്ര്സിദ്ധീകരിക്കുന്ന കൊളാബോറേറ്റീവ് റിസേര്‍ച്ച് പബ്ലിക്കേഷന്‍ ജേര്‍ണലിന്റ് സെക്കന്റ് എഡിഷന്‍ ‘സിനേര്‍ജിയ’ യുടെ സെക്കന്റ് എഡിഷന്‍ പ്രകാശനം ശ്രീ. പി.എച്ച് കുര്യന്‍ ഐ.എ.എസ് ( ഐ.റ്റി സെക്രട്ടറി ഗവ. ഓഫ് കേരളാ നിര്‍വ്വഹിക്കുന്നതായിരിക്കും.പുതുതായി പണികഴിപ്പിച്ച ഡയമണ്ട് ജൂബിലി ഗേറ്റിന്റ് കൂദാശ കര്‍മ്മവും അന്നേ ദിവസം നടക്കും.

തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭി. കുര്യാക്കോസ് മാര്‍ ക്ലിമീസ്, മലങ്കര ഓര്‍ത്തഡോസ് കോളേജുകളുടെ മാനേജര്‍ തോമസ് മാര്‍ അത്തനേഷ്യസ്,ഡോ. അബ്രഹാം മാര്‍ സെറാഫി മെത്രാപ്പോലിത്ത തിരുമേനി എന്നിവര്‍ കുദാശയ്ക്കും സമ്മേളനത്തിനും നേത്രത്വം നല്‍കും.ഡോ. അബ്രഹാം മാര്‍ സെറാഫി മെത്രാപ്പോലീത്ത മാര്‍ യൌസേബിയോസ് അനുസ്മരണ പ്രഭാഷണം നടത്തുമെന്ന് ഡോ. ജോര്‍ജ്ജ് വര്‍ഗ്ഗീസ് (പ്രിന്‍സിപ്പല്‍), ഡോ. മാത്യൂ പി ജോസഫ് ( ബര്‍സാര്‍), ഫാ. കുര്യന്‍ ഡാനിയേല്‍, ഡോ. ഫിലിപ്പോസ് ഉമ്മന്‍ എന്നിവര്‍ അറിയിച്ചു.