വി.എസ് വീണ്ടും യുദ്ധത്തിനു:ദേശാഭിമാനി ഭൂമി ഇടപാടില്‍ പൊളിറ്റ് ബ്യൂറോയ്ക്ക് പരാതി നല്‍കി

single-img
19 January 2014

വിവാദ വ്യവസായി വി എം രാധാകൃഷ്ണന് കുറഞ്ഞ വിലയ്ക്ക് ഭൂമി വിറ്റത് തെറ്റെന്ന് ചൂണ്ടിക്കാട്ടി വി എസ് പൊളിറ്റ് ബ്യൂറോയ്ക്ക് പരാതി നല്‍കി. ദേശാഭിമാനിയുടെ ഇളംങ്കുളത്തെ ഭൂമി വിറ്റത് പാര്‍ട്ടി അറിയാതെയാണെന്നും ഭൂമി വിൽപ്പന പാര്‍ട്ടി അന്വേഷിക്കണമെന്നും വി എസ് അച്യുതാനന്ദന്‍ കത്തില്‍ പറയുന്നുണ്ട്. നമോ വിചാർ മഞ്ചുമായി സിപിഎം സഖ്യമുണ്ടാക്കിയതിനെതിരെയും കത്തിൽ പരാമർശം ഉണ്ട്.ഭൂമി വിലപ്പനയിൽ തെറ്റില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പ്രതികരിച്ചിരുന്നു