സീറ്റ്‌ വിഭജന ചര്‍ച്ചകള്‍ അടുത്ത ആഴ്‌ച ആരംഭിക്കുമെന്ന്‌ രമേശ്‌ ചെന്നത്തല.

single-img
19 January 2014

rameshസീറ്റ്‌ വിഭജന ചര്‍ച്ചകള്‍ അടുത്ത ആഴ്‌ച ആരംഭിക്കുമെന്ന്‌ രമേശ്‌ ചെന്നത്തല. പാണക്കാട്‌ ലീഗ്‌ നേതാക്കളുമായി നടന്ന ചര്‍ച്ചയ്‌ക്കുശേഷം മധ്യമ പ്രവര്‍ത്തകരോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സീറ്റുമായി ബന്ധപ്പെട്ട്‌ ലീഗ്‌ ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.ഫെബ്രുവരി പകുതിക്ക്‌ മുന്‍പ്‌ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കണമെന്നാണ്‌ ഹൈക്കമാന്റ്‌ നിര്‍ദ്ദേശം. സോഷ്യലിസ്‌റ്റ് ജനതയും സിഎംപിയും ഒരോസീറ്റ്‌ കിട്ടണമെന്ന ആവശ്യം മുന്നോട്ട്‌ വെച്ചിട്ടുണ്ട്‌. അതേസമയം ലീഗിന്റേയും കേരളാ കോണ്‍ഗ്രസ്സിന്റേയും ആവശ്യങ്ങളോട്‌ വഴങ്ങേണ്ട എന്ന നിലപാടാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തിന്‌. 30 ന്‌ ആരംഭിക്കുന്ന സീറ്റ്‌ ചര്‍ച്ചയെ തുടര്‍ന്ന്‌ ഉഭയകക്ഷി ചര്‍ച്ചകളും ഉണ്ടാകും. ഫെബ്രുവരി പകുതിയോടെ വ്യക്‌തമായ ചിത്രം ഉണ്ടാക്കാനാകും നേതൃത്വം ശ്രമിക്കുക. 17 സീറ്റുകളില്‍ കോണ്‍ഗ്രസ്സ്‌, 2 മുസ്ലീംലീഗ്‌, ഒരു സീറ്റില്‍ കേരളാ കോണ്‍ഗ്രസ്സ്‌ എന്നതാണ്‌ യുഡിഎഫിലെ നിലനില്‍ക്കുന്ന സീറ്റ്‌ വിഭജനമെങ്കിലും ഇതില്‍ മാറ്റം വരുത്തണമെന്ന ആവശ്യവുമായി ഘടകകക്ഷികളെല്ലാം രംഗത്തെത്തിയിട്ടുണ്ട്‌.