സുനന്ദയുടെ മരണം:തരൂരിനെ വീണ്ടും ചോദ്യം ചെയ്യും

single-img
19 January 2014

സുനന്ദ പുഷ്‌കറിന്റെ മരണത്തെ സംബന്ധിച്ച് ശശി തരൂരില്‍ നിന്ന് വീണ്ടും മൊഴിയെടുക്കും.മരണം സംഭവിച്ചയുടന്‍ ദില്ലിയലെ ലീലാ പാലസ് പഞ്ചനക്ഷത്ര ഹോട്ടലിലെത്തിയ എസ് ഡി എം തരൂരിന്റെ മൊഴിയെടുത്തിരുന്നു. മൃതദേഹം ആദ്യം കണ്ടതിനെ കുറിച്ചും ഹോട്ടലില്‍ മുറിയെടുക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചും ചോദിച്ചു. സുനന്ദയുടെ ശരീരത്തില്‍ കണ്ട മുറിവുകളെ കുറിച്ചും തരൂരിനോട് ചോദിച്ചിരുന്നു. ഇതിനു പുറമെ ഇനിയും ഒത്തിരി ചോദ്യങ്ങള്‍ക്ക് തരൂരില്‍ നിന്ന് എസ് ഡി എമ്മിന് അറിയാനുണ്ട്. ഇത് വ്യക്തമാക്കാനാണ് വീണ്ടും മൊഴിയെടുക്കുന്നത്.

ജനുവരി 17 വെള്ളിയാഴ്ച രാത്രിയാണ് സുനന്ദ പുഷ്‌കറിനെ ദില്ലിയിലെ ലീല പാലസ് പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ പോസ്റ്റ് മോര്‍ട്ടം നടത്തി. ദില്ലിയിലെ ലോധി റോഡ് ശ്മശാനത്തിലായിരുന്നു ശവ സംസ്‌കാരം.സുനന്ദയുടേത് അസ്വാഭാവിക മരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.