വിരാട്‌ കോലി നേടിയ സെഞ്ച്വറി പാഴാക്കി ന്യൂസിലന്റ്‌ പര്യടനത്തിലെ ആദ്യമത്സരത്തില്‍ ഇന്ത്യയ്‌ക്ക് തോല്‍വി

single-img
19 January 2014

viratവിരാട്‌ കോലി നേടിയ സെഞ്ച്വറി പാഴാക്കി ന്യൂസിലന്റ്‌ പര്യടനത്തിലെ ആദ്യമത്സരത്തില്‍ ഇന്ത്യയ്‌ക്ക് തോല്‍വി.24 റണ്‍സിനാണ്‌ ഇന്ത്യ ന്യൂസിലന്റിനോട്‌ പരാജയപ്പെട്ടത്‌ .ടോസ്‌ നേടിയ ഇന്ത്യ ന്യൂസിലന്റിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 292 റണ്‍സ്‌ നേടിയ ന്യൂസിലന്റിനെതിരെ ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്‌ക്ക് കോലിയുടെ മുന്നേറ്റം ഏറെ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ കോലിയുടെ സെഞ്ച്വറി നേട്ടം പാഴാക്കിക്കൊണ്ട്‌ 48.4 ഓവറില്‍ 268 റണ്‍സെടുത്ത്‌ ഇന്ത്യ പുറത്താകുകയായിരുന്നു. നാലു വിക്കറ്റെടുത്ത മക്‌ക്ലെനാഗന്‍ ഇന്ത്യയുടെ വിജയ പ്രതീക്ഷയ്‌ക്കുമേല്‍ കരിനിഴല്‍ വീഴ്‌ത്തുകയായിരുന്നു.അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ ഒന്നൊന്നായി വീണതാണ് ഇന്ത്യയുടെ തോല്‍വിക്ക് വഴിവെച്ചത്.വില്യംസണ്‍ (71), ടെയ്‌ലര്‍ (55), ആന്‍ഡേഴ്‌സണ്‍ (68) എന്നിവരുടെ അര്‍ധ സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് ന്യൂസിലാന്‍ഡ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.111 പന്തില്‍ രണ്ട് സിക്‌സറുകളുടെയും 11 ഫോറുകളുടെയും അകമ്പടിയോടെയായിരുന്നു കോഹ്ലിയുടെ ഇന്നിംഗ്‌സ്. ഇന്ത്യയ്ക്ക് വേണ്ടി നായകന്‍ ധോണി (40), ഓപണര്‍ ശിഖര്‍ ധവാന്‍ (32) റണ്‍സെടുത്തു. ആന്‍ഡേഴ്‌സണ്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.