സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പാചകവാതക സിലിണ്ടറുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വാറ്റ് ഒഴിവാക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു.

single-img
19 January 2014

Oommen chandy-2സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പാചകവാതക സിലിണ്ടറുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വാറ്റ് ഒഴിവാക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു.ഇതുവഴി കേരളത്തിൽ പാചക വാതക സിലിണ്ടറുകളുടെ വിലയില്‍ 50 രൂപയുടെ വരെ കുറവുണ്ടാകുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു .സബ്‌സിഡിയോടുകൂടിയ സിലിണ്ടറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ കാരണം സിപിഎമ്മിന്റെ സമരമല്ല. സമരം പിന്‍വലിക്കാന്‍ കാരണം ജനപിന്തുണയില്ലാത്തതാണെന്നും അദ്ദേഹം ആരോപിച്ചു. പി എസ് സി ഒഴിവുകള്‍ കൃത്യമാറി റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.