ഫൊക്കാന കണ്‍വന്‍ഷന്‍ :റജിസ്ട്രേഷന്‍ ന്യുജഴ്സിയില്‍ തുടങ്ങി

single-img
19 January 2014

ജൂലൈ നാല് മുതല്‍ ആറ് വരെ ഷിക്കാഗോയില്‍ നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷന്റെ രജിസ്ട്രേഷന്‍ കിക്കോഫ് മലയാളി അസോസിയേഷന്‍ എഡിസണിലെ ആരോമ റെസ്റ്റോറന്റില്‍ വെച്ച് നടന്നു. ഫൊക്കാന പ്രസിഡന്റ് മറിയാമ്മ പിളള ഇവിടെ നിന്നുളള ആദ്യ രജിസ്ട്രേഷന്‍ ഫോം മഞ്ച് പ്രസിഡന്റ് ഷാജി വര്‍ഗീസില്‍ നിന്നേറ്റുവാങ്ങി. മഞ്ചില്‍ നിന്ന് 15 കുടുംബങ്ങള്‍ സ്പോണ്‍സര്‍മാരായി രജിസ്റ്റര്‍ ചെയ്യുമെന്ന് ഷാജി വര്‍ഗീസ് അറിയിച്ചു.

ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ പോള്‍ കറുകപ്പിളളില്‍, മഞ്ച് സെക്രട്ടറി ഉമ്മന്‍ ചാക്കോ, ജോയിന്റ് സെക്രട്ടറി അരുണ്‍ സദാശിവന്‍ ട്രഷറര്‍ സുജാ ജോസ് ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗം ജോസ് ജോയി, ആനന്ദ്, മഞ്ജു ചാക്കോ എന്നിവരും പങ്കെടുത്തു.

ഷിക്കാഗോയിലെ ഓഹയര്‍ ഹയത്ത് റീജന്‍സി, ഹോട്ടലില്‍ വെച്ചാണ് ത്രിദിന കണ്‍വന്‍ഷന്‍ നടക്കുന്നത്.