സുനന്ദ പുഷ്‌കറിന്റെ സംസ്‌കാരം ഡല്‍ഹിയില്‍ നടത്തും

single-img
18 January 2014

sunathaകേന്ദ്ര സഹമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ സംസ്‌കാരം ഡല്‍ഹിയില്‍ നടത്തും. ലോധി ശ്മശാനത്തിലാണ് സംസ്‌കാരം. ചിതാഭസ്മം സ്വദേശമായ കാശ്മീരിലും കേരളത്തിലും നിമജ്ജനം ചെയ്യും. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ശശി തരൂരിന്റെ ഔദ്യോഗിക വസതിയിലേക്ക് കൊണ്ടുവരും.അതേസമയം, പോസ്റ്റുമോര്‍ട്ടം നേരത്തെ നിശ്ചയിച്ചിരുന്നതിലും വൈകുകയാണ്. രാവിലെ പത്തു മണിക്കാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും പോലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് വൈകുന്ന സാഹചര്യത്തില്‍ ഉച്ചയോടെ മാത്രമേ പോസ്റ്റുമോര്‍ട്ടം നടക്കുവെന്നും സൂചനയുണ്ട്.