നിരാഹാര സമരം സിപിഎം അവസാനിപ്പിച്ചു.

single-img
18 January 2014

പാചകവാതകവില വര്‍ധനയ്ക്കും  വിലക്കയറ്റത്തിനുമെതിരെ നടത്തിവന്ന നിരാഹാര സമരവും സിപിഐ(എം)  അവസാനിപ്പിച്ചു.സബ്ഡിസി നിരക്കില്‍ നല്‍കുന്ന സിലിണ്ടറുകളുടെ എണ്ണം ഒന്‍പതില്‍ നിന്നും 12 ആക്കി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കുന്നതെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കണ്ണൂരില്‍ പറഞ്ഞു.സമരം തുടങ്ങി നാലാം ദിവസമാണ് സമരം അവസാനിപ്പിക്കുന്നത്.പെടോളിയം ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രണം എണ്ണക്കമ്പനികളില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സിപിഎം ആവശ്യപ്പെട്ടിരുന്നു.