യു ഡി എഫില്‍ തുടരാന്‍ ഒട്ടും താല്പര്യമില്ലെന്ന് ഗൗരിയമ്മ

single-img
18 January 2014

യു ഡി എഫില്‍ തുടരാന്‍ ഒട്ടും താല്പര്യമില്ലെന്ന് ജെ എസ് എസ് നേതാവ് കെ ആര്‍ ഗൗരിയമ്മ കൊല്ലത്ത് പറഞ്ഞു.പാര്‍ട്ടി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗൗരിയമ്മ.യുടി എഫ് വിടാന്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചെന്നും ആകെ ഒരാള്‍ മാത്രമേ ഈ തീരുമാനത്തെ എതിര്‍ക്കുകയുണ്ടായുള്ളൂ എന്നും ഗൗരിയമ്മ പറഞ്ഞു.

ഉമ്മന്‍ചാണ്ടി മറ്റു പാര്‍ട്ടികളെ ബഹുമാനിക്കില്ല.കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പു മുതല്‍ ജെ എസ് എസിനെ തകര്‍ക്കാന്‍ ആണ് കോണ്ഗ്രസ് ശ്രമിക്കുന്നത്.പാചകവാതക വിലവര്‍ദ്ധനയ്ക്കെതിരെ സി പി എം നടത്തുന്ന സമരം ശ്രദ്ധേയമാണെന്നും ഗൗരിയമ്മ പറഞ്ഞു.