ശശി തരൂരിനെ പുറത്താക്കണം-ബി.ജെ.പി.

single-img
17 January 2014

ഐഎസ്ഐ ബന്ധമുള്ള വ്യക്തിയുമായി അടുപ്പമുണ്ടെന്ന് ഭാര്യ തന്നെ ആരോപിച്ച സ്ഥിതിക്ക് കേന്ദ്രമന്ത്രി ശശി തരൂരിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍.ഐ.പി.എല്‍ സമയത്തും തരൂര്‍ കുറ്റകരമായി പ്രവര്‍ത്തിച്ചൂവെന്ന സുനന്ദ പുഷ്‌കറിന്റെ ആരോപണവും അന്വേഷിക്കണം.രാജ്യതാല്പര്യങ്ങള്‍ ബലി കഴിച്ചുകൊണ്ട് രാഷ്ട്രീയ താല്പര്യങ്ങള്‍ സംരക്ഷിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അതിന്റെ ഭാഗമായി പുതിയ വിവാദം ഒതുക്കി തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുരളീധരന്‍ ആരോപിച്ചു.