സലിംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

single-img
17 January 2014

slimrajമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്മാന്‍ സലിംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. തിരുവനന്തപുരം ലാന്‍ഡ് റെവന്യൂ കമ്മിഷണര്‍ റേഞ്ചിലെ അസിസ്റ്റന്റ്‌ കമ്മിഷണര്‍ സജിത്ബാബുവിനെ ആണ് സ്ഥലം മാറ്റിയത്.സലിം രാജ് ഉള്‍പ്പെട്ട പത്തടിപ്പാലം, കടകംപള്ളി ഭൂമിതട്ടിപ്പ് കേസുകള്‍ അന്വേഷിക്കുന്നത് ഇദ്ദേഹമാണ്.

കടകംപള്ളിയിലെ 44.5 ഏക്കര്‍ ഭൂമി വ്യാജപ്രമാണങ്ങള്‍ ഉണ്ടാക്കി തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലും പത്തടിപ്പാലം സ്വദേശി നാസറിന്റെ 1.16 ഏക്കര്‍ ഭൂമി വ്യാജരേഖ ചമച്ചു തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലും അന്വേഷണം നടത്താന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടത് ഹൈക്കോടതി ആണ്.ഈ കേസ് കോടതി പരിഗണിക്കാനിരിക്കെ ആണ്  ഈ സ്ഥലം മാറ്റം