ഇത്രയും വളര്‍ച്ചാ നിരക്ക് കൈവരിച്ച മറ്റൊരു സര്‍ക്കാരില്ലെന്നു ചിദംബരം

single-img
17 January 2014

ഇത്രയധികം വളര്‍ച്ചാനിരക്ക് കൈവരിച്ച മറ്റൊരു സര്‍ക്കാരുണ്ടാകില്ലെന്നു യു പി എ സര്‍ക്കാരിനെ ഉദ്ധരിച്ചുകൊണ്ട് കേന്ദ്രധനമന്ത്രി പി ചിദംബരം.അധികാരമില്ലാതെ വരുമ്പോള്‍ മാഞ്ഞു പോകുന്ന പാര്‍ട്ടി അല്ല കോണ്ഗ്രസ് . കോണ്ഗ്രസ് അധികാരത്തില്‍ വന്നതിനു ശേഷമുള്ള വളര്‍ച്ചാ നിരക്കിനെ കവച്ചു വെയ്ക്കുന്ന പ്രകടനം മറ്റൊരു രാഷ്ട്രീയപ്പാര്‍ട്ടിയ്ക്കും അവകാശപ്പെടാന്‍ ആകില്ല. എ ഐ സി സി യോഗത്തില്‍ ആണ് ചിദംബരത്തിന്റെ അവകാശവാദം.

ഇന്ത്യയുടെ ചരിത്രത്തിലെ ഓരോ നാഴികക്കല്ലുകളും കോണ്ഗ്രസ്സിന്റെ കൈകളിലൂടെ ആണ് സംഭവിച്ചത് എന്നും ചിദംബരം അവകാശപ്പെടുന്നു.