ഫെയ്‌സ്ബുക്ക് ഉപയോഗം : ടി.പി. കേസിലെ ആറു പ്രതികള്‍ അറസ്റ്റില്‍

single-img
17 January 2014

1385993405_tp1ജയിലില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ച കേസില്‍ കൊടി സുനി ഉള്‍പ്പെടെ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ ആറു പ്രതികളെ അറസ്റ്റുചെയ്തു. ഇവരെ വെള്ളിയാഴ്ച ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (മൂന്ന്) കോടതിയില്‍ ഹാജരാക്കും.ടി.പി. കേസില്‍ റിമാന്‍ഡിലുള്ള ഇവരുടെ അറസ്റ്റ് അന്വേഷണ ഉദ്യോഗസ്ഥനായ കസബ സി.ഐ. എന്‍.ബിശ്വാസ് ജില്ലാ ജയിലിലെത്തി രേഖപ്പെടുത്തുകയായിരുന്നു. ഇതിനുള്ള അനുമതി ഉച്ചയ്ക്കാണ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (മൂന്ന്) ടിറ്റി ജോര്‍ജ് നല്‍കിയത്. ടി.പി. കേസില്‍ റിമാന്‍ഡിലുള്ള പ്രതികള്‍ ജയിലിനുള്ളില്‍വെച്ച് മൊബൈല്‍ഫോണുകള്‍ ഉപയോഗിച്ചെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിങ്ങുകള്‍ നടത്തിയെന്നുമാണ് കേസ്.