മുഖ്യമന്ത്രിയുടെ വ്യാജന്‍ വീണ്ടും രംഗത്ത്‌ : ഇത്തവണ എത്തിയത് പോലീസ് സെമിനാര്‍ വേദിയില്‍

single-img
17 January 2014

umman chandi

താന്‍ ഇപ്പോഴും മുഖ്യമന്ത്രിയാണ് എന്ന അവകാശവാദവുമായി വ്യാജമുഖ്യമന്ത്രി വീണ്ടും രംഗത്ത്‌.മുഖ്യമന്ത്രിയാണ് എന്ന വാദമുന്നയിച്ചു മുന്പ് ഉമ്മന്‍ ചാണ്ടിയുടെ കസേരയില്‍കയറിയിരുന്ന മനോരോഗിയാണ് പോലീസ് സെമിനാര്‍ വേദിയില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടത്.

സ്ത്രീസുരക്ഷയും വനിതാ പോലീസ് ശാക്തീകരണവും എന്ന വിഷയത്തില്‍ കേരള പോലീസ് സംഘടിപ്പിച്ച സെമിനാറിന്റെ വേദിയിലാണ് വ്യാജന്റെ രംഗപ്രവേശം.പോലീസ് ഉന്നതരെല്ലാം വേദിയില്‍ ഉണ്ടായിരുന്നു.ജയില്‍ ഡി ജി പി സെന്‍കുമാര്‍ ആണ് ഇയാളെ തിരിച്ചറിഞ്ഞത്.ആരാണെന്ന് ചോദിച്ചപ്പോള്‍ താന്‍ ഇപ്പോഴും മുഖ്യമന്ത്രിയാണ് എന്നായിരുന്നു മറുപടി. പിന്നീട് ഇയാളെ സെമിനാര്‍ വേദിയില്‍ നിന്നും മാറ്റി.