കെ.പി.സി ആസ്ഥാനമായ ഹെബ്രോന്പുരത്തേക്ക് കുമ്പനാട് വെസ്റ്റ് റസിഡന്ഷ്യല് അസോസിയേഷന് മാര്ച്ച് ശനിയാഴ്ച

single-img
16 January 2014

hebronpuramപത്തനംതിട്ട:-മനുഷ്യവിസര്‍ജ്ജ്യം സമീപപ്രദേശത്തെ കിണറുകളിലേക്ക് ഒഴിക്കിവിടുന്ന ഐ.പി.സി ഭാരവാഹികളെ അറസ്റ്റു ചെയ്യുകയെന്നും, കുടിവെള്ളം മലിനമാക്കുന്ന ഹീനനടപടി അവസാനിപ്പിക്കുക, ടോയലറ്റുകള്‍ അടച്ചുപൂട്ടാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കുക,നിയമാനുസ്രുതമായ സീവേജ് ട്രീറ്റ്മെന്റ് പളാന്റ് നിര്‍മ്മിച്ച് പ്രവര്‍ത്തിപ്പിക്കുക, കാലഹരണപ്പെട്ട സെപ്റ്റിക് ടാങ്കുകള്‍ ആധുനികവത്കരിക്കുക എന്നീ ആവിശ്യങ്ങള്‍ക്കായി കുമ്പനാട് വെസ്റ്റ് റസിഡന്‍ഷ്യല്‍ അസോസിയേഷന്റുയും സമരസഹായ സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഐ.പി.സി ആസ്ഥാനമായ ഹെബ്രോന്‍പുരത്തേക്ക് 18.01.2014നു ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് മാര്‍ച്ച് ആരംഭിക്കുമെന്ന് സമര സമിതി അറിയിച്ചു. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീ. സി.ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്യും, കെ.എം തോമസ്, ജോസഫ് സി മാത്യൂ, പ്രൊഫ. ബി.ജി എബ്രഹാം,ദിനേശ് കുളത്തുമണ്‍, ബിജു വി ജേക്ക്ബ് എന്നിവര്‍ സംസാരിക്കുമെന്ന് സമര സമിതിക്കുവേണ്ടി ഷാജന്‍ കെ വര്‍ഗ്ഗീസ് ( ചെയര്‍മാന്‍), സഖറിയ ജോണ്‍ (സമരസമിതി സെക്രട്ടറി), അഡ്വ. ജെസി ജോര്‍ജ്ജ്(ചെയര്‍പേഴ്സണ്‍) എന്നിവര്‍ അറിയിച്ചു