മൂന്നു വര്‍ഷത്തിനുള്ളില്‍ സാമ്പത്തിക രംഗം ശക്തി കൈവരിക്കുമെന്ന് ധനമന്ത്രി

single-img
16 January 2014

മൂന്നു വര്‍ഷത്തിനുള്ളില്‍ സാമ്പത്തിക രംഗം ശക്‌തമായ വളർച്ച കൈവരിക്കുമെന്ന് ധനമന്ത്രി പി. ചിദംബരം. സര്‍ക്കാര്‍ സ്വീകരിച്ച സാമ്പത്തിക പരിഷ്കരണ നടപടികളും ഫലം കണ്ടുതുടങ്ങിയതായി ചിദംബരം വ്യക്‌തമാക്കി.2012-13 ലും ഈ സാമ്പത്തിക വര്‍ഷവും മാന്ദ്യമുണ്ടായി എന്നത് സത്യമാണ്. ലോകമാകമാനമുള്ള പ്രവണതയുടെ ഭാഗമായിരുന്നു ഇത്. ആഗോള സാമ്പത്തിക രംഗം വളര്‍ച്ചയുടെ പാതയിലേക്ക് മടങ്ങുകയും പുതിയ നടപടികള്‍ നടപ്പിലാകാന്‍ തുടങ്ങുകയും ചെയ്തതോടെ ഇന്ത്യയും ത്വരിത വളര്‍ച്ച കൈവരിക്കുമെന്ന് ചിദംബരം പറഞ്ഞു.