വാറന്റില്ലാതെ റെയ്ഡ് നടത്തണമെന്ന ഡല്‍ഹി നിയമമന്ത്രിയുടെ ആവശ്യം പോലീസ് നിരാകരിച്ചു

single-img
16 January 2014

വാറന്റില്ലാതെ ഒരു കെട്ടിടത്തില്‍ റെയ്ഡ് നടത്തണം എന്ന ഡല്‍ഹി നിയമമന്ത്രി സോമനാഥ ഭാരതിയുടെ ആവശ്യം പോലീസ് നിരാകരിച്ചു. ഡല്‍ഹിയിലെ ഖിര്‍ക്കി എക്സ്ടന്ഷനില്‍ ഉള്ള ഒരു കെട്ടിടത്തില്‍ അനാശാസ്യവും മയക്കുമരുന്ന് വ്യാപാരവും നടക്കുന്നു എന്നാരോപിച്ചാണ് പോലീസിനോട് റെയ്ഡ് നടത്താന്‍ മന്ത്രി ആവശ്യപ്പെട്ടത്.ഇത് പോലീസ് നിരാകരിച്ചതിനെത്തുടര്‍ന്നു പോലീസും മന്ത്രിയുമായി വഴിയരുകില്‍ വെച്ച് വാക്കേറ്റമുണ്ടായി.

എന്നാല്‍ നൈജീരിയക്കാരായ ആളുകള്‍ ഉള്‍പ്പെടുന്ന സെക്സ് -മയക്കുമരുന്ന് റാക്കറ്റ് ഈ കെട്ടിടത്തിനുള്ളില്‍  പ്രവര്‍ത്തിക്കുന്നു എന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് താന്‍ ഇവിടെ റെയ്ഡ് നടത്താന്‍ പോലീസിനോട് ആവശ്യപ്പെട്ടത് എന്നാണു മന്ത്രിയുടെ വാദം.ഇദ്ദേഹത്തിന്റെ മണ്ഡലത്തിലുള്‍പ്പെടുന്ന സ്ഥലമാണ് കിര്‍ക്കി.ഒരു നിയമമന്ത്രിയായ താന്‍ പറയുന്നത് കേ

ള്‍ക്കാത്ത പോലീസ് ജനങ്ങളുടെ പരാതിയെ എങ്ങനെയായിരിക്കും കാണുക എന്ന് ഭാരതി ചോദിച്ചു. എന്നാല്‍ കെട്ടിടത്തിനുള്ളില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ച രണ്ടു പെണ്‍കുട്ടികളെ പിടികൂടിയതായും ഭാരതി അവകാശപ്പെട്ടു.അവരിലൊരാളെ എയിംസ് ആശുപത്രിയിലേയ്ക്ക് വൈദ്യപരിശോധനയ്ക്ക് അയച്ചെങ്കിലും മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്താനായില്ല.