ദക്ഷിണ സുഡാനില്‍ അഭയാര്‍ത്ഥി ബോട്ട് മുങ്ങി 200 മരണം

single-img
15 January 2014

Sudanകലാപം കൊടുമ്പിരികൊണ്ടിരിക്കുന്ന ദക്ഷിണസുഡാനില്‍നിന്നു പാലായനം ചെയ്ത അഭയാര്‍ത്ഥികളുടെ ബോട്ട് നൈല്‍ നദിയില്‍ മുങ്ങി ഇരുന്നൂറിലധികം മരണം. സ്ത്രീകളും കുട്ടികളുമാണ് ദുരന്തത്തിന് ഇരയായവരില്‍ ഭൂരിഭാഗവും.

താങ്ങാവുന്നതില്‍കൂടുതല്‍ ആളുകള്‍ ബോട്ടിലുണ്ടായിരുന്നതാണ് അപകടകാരണമെന്ന് സൈന്യം അറിയിച്ചു. യുദ്ധം രൂക്ഷമായ മലാക്കല്‍ നഗരത്തില്‍നിന്നു രക്ഷപ്പെടുകയായിരുന്ന സാധാരണ ജനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ചങ്ങാടങ്ങളിലും മറ്റും യുദ്ധത്തില്‍നിന്നു രക്ഷപ്പെടാന്‍ സാധാരണക്കാര്‍ നദിമുറിച്ചുകടക്കുന്നത് ഇവിടെ പതിവാണ്.