രാജ്യ തലസ്ഥാനം നാണക്കേടിന്റെ പരകോടിയില്‍; 51-കാരിയായ വിദേശവനിതയെ കൂട്ടമാനഭംഗത്തിനിരയാക്കി

single-img
15 January 2014

delhi-city-mapsഏതു ആദ്മി വന്നാലും സമീപ ഭാവിയിലൊന്നും മാറ്റങ്ങളുണ്ടാകില്ലെന്ന് തെളിയിച്ച് രാജ്യതലസ്ഥാനം നാണക്കേടിന്റെ പരകോടിയിലേക്ക് കുതിക്കുകയാണ്. 51-കാരിയായ ഡാനിഷ് വനിതയെ കൊള്ളയടിച്ച് കൂട്ടമാനഭംഗത്തിനിരയാക്കിയാണ് ഡല്‍ഹി പുതുവര്‍ഷത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച രാത്രി ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനു സമീപമാണ് സംഭവം. ടൂറിസ്റ്റ് വീസയില്‍ ഇന്ത്യയിലെത്തിയതായിരുന്നു ഡാനിഷ് വനിത. ന്യൂഡല്‍ഹിയിലെ ഒരു മ്യൂസിയം സന്ദര്‍ശിച്ച ശേഷം തിരികെ പഹാര്‍ഗഞ്ജിലുള്ള ഹോട്ടലിലേക്ക് മടങ്ങവേ ഇവര്‍ക്ക് വഴിതെറ്റി. ഇതേസമയം, സ്ഥലത്തെത്തിയ സംഘം ഇവരെ തടഞ്ഞ് കൊള്ളയടിക്കുകയും തുടര്‍ന്ന് മാനഭംഗത്തിനിരയാക്കുകയുമായിരുന്നു.

സംഭവശേഷം ഹോട്ടലിലേക്കു മടങ്ങിയ വനിത തന്റെ സുഹൃത്തുക്കളോട് കാര്യം വിവരിക്കുകയും തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. പ്രതികള്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കണമെന്ന് ഡാനിഷ് എംബസി ആവശ്യപ്പെട്ടു. ആറുപേര്‍ തന്നെ മാനഭംഗപ്പെടുത്തിയെന്നും മറ്റുള്ളവര്‍ പണം അപഹരിക്കാനാണ് ശ്രമിച്ചതെന്നും വനിത മൊഴി നല്കി. സംഭവത്തെ തുടര്‍ന്ന് നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. അക്രമികള്‍ മയക്കുമരുന്നിന് അടിമകളാണെന്നും സംശയമുണ്ട്.