ബാങ്കോക്ക് അരാജകത്വത്തിലേക്ക്; രാജിവയ്ക്കില്ലെന്നു ഷിനവത്ര

single-img
15 January 2014

Bangokപ്രക്ഷോഭകരുടെ സമ്മര്‍ദത്തിനു വഴങ്ങി അധികാരം ഒഴിയില്ലെന്ന് തായ്‌ലന്‍ഡിലെ കാവല്‍ പ്രധാനമന്ത്രി യിംഗ്‌ലക് ഷിനവത്ര വ്യക്തമാക്കിയതോടെ ബാങ്കോക്ക് നഗരവും തായ്‌ലന്റും അരാജകത്വത്തിലേക്ക് വഴുതിവീഴുകയാണെന്ന് ഉറപ്പായി. യിംഗ്‌ലക്കിന്റെ രാജിക്കായി ഇന്നലെ തുടര്‍ച്ചയായ രണ്ടാംദിനവും വന്‍ പ്രക്ഷോഭം നടന്നു. തലസ്ഥാനമായ ബാങ്കോക്കില്‍ മന്ത്രാലയങ്ങള്‍ അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു മുന്നില്‍ വന്‍ പ്രതിഷേധമാണ് നടന്നത്.

പാര്‍ലമെന്റ് പിരിച്ചുവിട്ട പശ്ചാത്തലത്തില്‍ കാവല്‍ സര്‍ക്കാരിനെ നയിക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്നും അതല്ലാതെ അധികാരത്തില്‍ കടിച്ചുതൂങ്ങിക്കിടക്കുകയല്ലെന്നും ഷിനവത്ര മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. രാജ്യത്ത് രാഷ്ട്രീയ സ്ഥിരത നിലനിര്‍ത്താന്‍ ഇതത്യാവശ്യമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി അധികാരം ഒഴിഞ്ഞില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്നും ആവശ്യമെങ്കില്‍ അവരെ തടവിലാക്കുമെന്നും പ്രതിപക്ഷ നേതാവ് സുതേപ് മുന്നറിയിപ്പു നല്കി. ഇതിനിടെ, പ്രധാനമന്ത്രി രാജിവച്ചില്ലെങ്കില്‍ ഓഹരി വിപണിയുടെ ആസ്ഥാനം പിടിച്ചെടുക്കുമെന്ന് ഒരു വിഭാഗം ഭീഷണിപ്പെടുത്തി.